Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cc Mukundan

ഗീ​താ ഗോ​പി​ക്കെ​തി​രാ​യ ജാ​തീ​യ അ​ധി​ക്ഷേ​പം; സി.​സി. മു​കു​ന്ദ​ന്‍റെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: നാ​ട്ടി​ക​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​സി. മു​കു​ന്ദ​ന്‍റെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് അ​സ്ഹ​ര്‍ മ​ജീ​ദ് അ​റ​സ്റ്റി​ൽ. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഗീ​താ ഗോ​പി​യ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ വാ​ട്സാ​പ്പ് സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു‌​ടെ ഫോ​ണി​ൽ നി​ന്ന് വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ഗീ​താ ഗോ​പി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ വാ​ട്സാ​പ്പി​ലൂ​ടെ അ​യ​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സ് അ​സ്ഹ​ര്‍ മ​ജീ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​സ്ഹ​ര്‍ മ​ജീ​ദ് ഗീ​താ ഗോ​പി​ക്കെ​തി​രെ പു​റ​ത്തി​റ​ക്കി​യ ചോ​ദ്യാ​വ​ലി​യി​ൽ ജാ​തീ​യ​മാ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി.

ഇ​യാ​ളു​ടെ ഫോ​ണി​ൽ നി​ന്ന് വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഗീ​താ ഗോ​പി​ക്കെ​തി​രെ അ​സ്ഹ​ര്‍ മ​ജീ​ദ് പു​റ​ത്തി​റ​ക്കി​യ ചോ​ദ്യാ​വ​ലി​യി​ല്‍ ജാ​തീ​യ അ​ധി​ഷേ​പം ഉ​ണ്ടെ​ന്ന് കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക വ​ര്‍​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ റൂ​റ​ല്‍ എ​സ്പി ഓ​ഫീ​സി​ല്‍ ത​നി​ക്കെ​തി​രെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ധി​ഷേ​പം ന​ട​ക്കു​ന്നു എ​ന്ന പ​രാ​തി ന​ല്‍​കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​സ്ഹ​ര്‍ മ​ജീ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. പി​ന്നീ​ട് കൊ​ടു​ങ്ങ​ല്ലൂ​രെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

അ​സ​ര്‍ മ​ജീ​ദി​ന്‍റെ ഫോ​ണി​ല്‍ നി​ന്ന് വാ​ട്സാ​പ്പ് സ​ന്ദേ​ശം പോ​ലീ​സ് ക​ണ്ടെ​ത്തി. ചേ​ർ​പ്പ് സ്റ്റേ​ഷ​നി​ൽ ജി​ഡി ചാ​ർ​ജ് അ​റി​യാ​തെ മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​പോ​യ കേ​സി​ലും അ​സ​ർ മ​ജീ​ദി​നെ പ്ര​തി​യാ​ക്കി​യി​രു​ന്നു. ഈ ​ക​ള​വ് കേ​സി​ലും പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

 

Kerala

സി.​സി. മു​കു​ന്ദ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി കോ​ൺ​ഗ്ര​സ്; പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ തീ​രു​മാ​നം കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റേ​ത്

തൃ​ശൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സി​പി​ഐ വി​ട്ട നാ​ട്ടി​ക എം​എ​ൽ​എ സി.​സി. മു​കു​ന്ദ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി കോ​ൺ​ഗ്ര​സ്. മു​ൻ ഡി​സി​സി അ​ധ്യ​ക്ഷ​ൻ ജോ​സ് വ​ള്ളൂ​രു​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

എം​എ​ൽ​എ​യു​ടെ ക്യാ​മ്പ് ഓ​ഫീ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. നാ​ട്ടി​ക​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച സി.​സി. മു​കു​ന്ദ​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ കെ​പി​സി​സി നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ജോ​സ് വ​ള്ളൂ​ർ വ്യ​ക്ത​മാ​ക്കി.

നാ​ട്ടി​ക​യി​ലെ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സി​പി​ഐ​യി​ൽ നി​ന്ന് രാ​ജി​വ​ച്ച ശേ​ഷ​മാ​യി​രു​ന്നു ജോ​സ് വ​ള്ളൂ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ‌സി​പി​ഐ​യു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ച്ച​താ​യി മു​കു​ന്ദ​ൻ അ​റി​യി​ച്ചെ​ന്നും ജോ​സ് വ​ള്ളൂ​ർ വ്യ​ക്ത​മാ​ക്കി.

സി.​സി. മു​കു​ന്ദ​ന് സീ​റ്റ് നി​ഷേ​ധി​ച്ച​ത് എ​ന്തി​ന്‍റെ പേ​രി​ലാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ജോ​സ് വ​ള്ളൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. നാ​ട്ടി​ക​യി​ലെ നി​യ​മ​സ​ഭ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നാ​ണ് സി.​സി. മു​കു​ന്ദ​ന്‍റെ തീ​രു​മാ​നം.

ത​നി​ക്ക് പ​ക​രം ഗീ​ത ഗോ​പി​യെ നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​ൽ ആ​ദ്യം മു​ത​ൽ ത​ന്നെ മു​കു​ന്ദ​ൻ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Latest News

Corehub Up